Tuesday, November 3, 2026

‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്’; കോൺ​ഗ്രസ് കേരള ഘടകത്തിന്‍റെ പോസ്റ്റിനെതിരെ തേജസ്വി യാദവ്

Date:

പട്ന : ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നതെന്ന കോൺ​ഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ​ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയെങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഇന്ന് എക്സിൽ പോസ്റ്റ് ചെയ്തത്.

ജിഎസ്ടി പരിഷ്ക്കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹരിച്ചുകൊണ്ടാണ് ഇന്നലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കോൺ​ഗ്രസിന്റെ ബീഹാർ വിരുദ്ധ മനസ്സ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഇതിനെ ബിജെപി വിമർശിച്ചിരുന്നു. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...