ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി ; ശ്രീനാഥ് ഭാസിയെ നാലരമണിക്കൂർ ചോദ്യം ചെയ്തു

Date:

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി. നടനും അഭിഭാഷകനുമായ സാബുമോൻ ഒപ്പമുണ്ടായിരുന്നു. നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞത്.

ഇതേ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയേയും കൊച്ചി മരട് പൊലീസ് ചോദ്യംചെയ്തു. നാലരമണിക്കൂറാണ് ചോദ്യം ചെയ്തത്.
ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും താരം മൊഴി നല്‍കി.

പഞ്ചനക്ഷത്രഹോട്ടലിൽ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാർട്ടിയെന്നാണ് പോലീസ് നിഗമനം. ഇരുവരും ഓംപ്രകാശിൻ്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിൻ്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...