മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ നിലമ്പൂർ എംഎല്‍എയുമായ പി വി അന്‍വറിന്റെ വസതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇഡി അന്‍വറിന്റെ എടവണ്ണ ഒതായിലെ വീട്ടിലെത്തിയത്. വിദേശത്ത് ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ‘ഡി പരിശോധന നടത്തുമെന്നാണ് അറിവ്.
