Sunday, March 29, 2026

സതീശന്‍റെ പുതുയു​ഗയാത്രാ  വേദിയിൽ ‘പൊട്ടിത്തെറി’!; ഡിസിസി സെക്രട്ടറിയെ തള്ളിമാറ്റി ഷാഫി പറമ്പിൽ, അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല

Date:

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയിൽ ‘പൊട്ടിത്തെറി’. കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിലാണ് നേതാക്കൾ തമ്മിൽ ഉന്തും തള്ളും നടന്നത്. വടകര എംപി
ഷാഫി പറമ്പിലാണ് വേദിയിൽ അലങ്കോലം സൃഷ്ടിച്ചത്. സ്വാ​ഗത പ്രാസം​ഗികനായ ഡിസിസി സെക്രട്ടറിയെ ഷാഫി തള്ളി മാറ്റി. ജാഥാ ക്യാപ്റ്റനായ വി ഡി സതീശനെ തനിക്ക് മുൻപെ സംസാരിക്കാനായി ക്ഷണിച്ചതിലാണ് ഷാഫി ക്ഷുഭിതനായത്. തർക്കം മൂത്ത് ഷാഫി പറമ്പിൽ സ്വാ​ഗത പ്രാസം​ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോയി. വീഡിയോ ദൃശ്യങ്ങളിൽ അതെല്ലാം കാണാം. 

പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം എംപിയെ സംസാരിക്കാൻ ക്ഷണിക്കാൻ ഡിസിസി സെക്രട്ടറി മുതിർന്നപ്പോഴും ഷാഫി തടഞ്ഞു. എന്നാൽ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിയ്ക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച ഷാഫി പറമ്പിൽ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒന്നുകൂടി പ്രവർത്തകർക്ക് മുന്നിൽ വെളിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...