Thursday, March 12, 2026

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

Date:

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പോലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക്  വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഇയാള്‍ ഒളിവിൽ പോകുകയായിരുന്നു

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 7 നാണ് കൊടുങ്ങല്ലൂർ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മുൻകൂർ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ പിടികൊടുക്കാതെ ഇയാള്‍ ഒളിവിൽ പോകുകയായിരുന്നു. 

2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ വിദഗ്ദ പരിശോധനയിൽ അത് വ്യാജ എൽ എസ് ഡി സ്റ്റാമ്പുകളാണെന്ന്  ബോദ്ധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ചെയ്തിരുന്നു. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു.എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത്...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസ്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ്...

സിപിഎം നേതാവ് ജി സുധാകരൻ പാർട്ടി വിട്ടേയ്ക്കുമെന്ന് അഭ്യൂഹം; വ്യാഴാഴ്ച 11 മണിക്ക് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി...

നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം...