Saturday, March 14, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹ‍ർജി തള്ളി  ഹൈക്കോടതി ; സിം​ഗിൾ ബെഞ്ചിനെ സമീപിക്കാം

Date:

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കിൽ സിം​ഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി.

രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു.

ആദ്യ ഘട്ടത്തിൽ ഹർജിയിൽ നടി രഞ്ജിനി കക്ഷിയായിരുന്നില്ല. സജിമോൻ പാറയിലാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി സിം​ഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് സജിമോൻപാറയിൽ ഡിവിഷൻ ബെഞ്ചിനെ അപ്പീൽ ഹർജിയുമായി സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനി കേസിൽ മൂന്നാംകക്ഷിയായി ഹർജി സമർപ്പിച്ചത്. സജിമോൻപാറയിലിന്റെ ഹർജി ഡിവിഷൻ ബെഞ്ച് പരി​ഗണിക്കുകയാണ്.

അതേസമയം സിം​ഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇന്ന് തന്നെ സിം​ഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് റിപ്പോർട്ട് പുറത്തുവിടാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അവധി ആയതിനാൽ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാർ പുറത്ത് വിടാൻ സാദ്ധ്യതയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് രഞ്ജിനി ചോദിക്കുന്നത്. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് തനിക്ക് അറിയണമെന്നുമാണ് രഞ്ജിനിയുടെ വാ​ദം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ്...

ഒമാനിൽ ഡ്രോൺ ആക്രമണം: 2 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു ; 10 ഇന്ത്യാക്കാർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ സോഹാർ നഗരത്തിലെ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട്...