Wednesday, April 1, 2026

വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വിലവർദ്ധന ; കൂടിയത് 195.5 രൂപ!

Date:

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോൾ – ഡീസൽ വില കൂട്ടിയതിന് പുറമെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും വിലയിൽ വൻ വർദ്ധന. പൊതുമേഖലാ എണ്ണക്കമ്പനികൾ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഡൽഹിയിൽ 195.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 218 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.മാർച്ച് ഒന്നിന് സിലിണ്ടർ ഒന്നിന് 114.5 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വലിയ തുക കൂട്ടിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കും.

അതേസമയം, ഗാർഹിക ഉപഭോക്താക്കളെ തൽക്കാലം വിലവർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദേശീയ തലസ്ഥാനത്ത് ഇതിന് 913 രൂപയാണ് വില. മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തീയതിയാണ് പാചകവാതക വില പരിഷ്കരിക്കുന്നത്. നിലവിലെ യുദ്ധസാഹചര്യം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതാണ് വില ഉയരാൻ പ്രധാന കാരണമായത്.

അതേസമയം, രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ആശ്വാസകരമാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.72 രൂപയിലും ഡീസൽ 87.62 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ലിറ്ററിന് 2 രൂപ കുറച്ചതിന് ശേഷം ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. എങ്കിലും വാണിജ്യ ഗ്യാസ് വിലയിലുണ്ടായ ഈ കുത്തനെയുള്ള വർദ്ധനവ് ഭക്ഷണ സാധനങ്ങളുടെയും മറ്റ് സേവനങ്ങളുടെയും വില ഉയരാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പെട്രോൾ, ഡീസൽ  വില കൂട്ടി ഇന്ത്യൻ ഓയിൽ; വിമാന ഇന്ധനത്തിന്റെ വില പുതിയ ചരിത്രമായി

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും...

പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് റിമാന്‍ഡില്‍ ; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

കൊച്ചി: നടി നൽകിയ പരാതിയെ തുടർന്ന് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ...

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...