ഹോക്കിയില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; മെഡല്‍ത്തിളക്കത്തോടെ മലയാളത്തിന്റെ ശ്രീക്ക്  മടക്കം

Date:

പാരീസ് : പാരീസ് ഒളിംപിക്‌സ് ഹോക്കിയിൽ  ഇന്ത്യക്ക്  വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയവേട്ട തുടര്‍ന്നിരിക്കുന്നത്. ഒളിംപിക്‌സിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച, മലയാളികളുടെ അഭിമാനമായ ഗോൾകീപ്പർ പി ആർ        ശ്രീജേഷിന് വീരോചിതമായ യാത്രയയപ്പുകൂടിയായി ഈ മെഡൽ നേട്ടം. ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളി എന്ന ഖ്യാതിയും ഇനി ശ്രീജേഷിന് സ്വന്തം.

ഒളിംപിക്‌സ് ഹോക്കിയിലെ പതിമൂന്നാം മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗോൾ വല കാത്ത ശ്രീജേഷിന്റെ സേവുകൾ ഓരോ മത്സരത്തിലും  നിര്‍ണായകമായിരുന്നു. ജര്‍മിനിയുമായുള്ള മത്സരത്തിലെ 2-3 എന്ന സ്‌കോറിലെ കടുത്ത നിരാശയ്ക്ക് ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്

തുടര്‍ച്ചയായ മെഡല്‍ നേട്ടത്തില്‍ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തലമുറകള്‍ ഓര്‍ത്തുവയ്ക്കുന്ന വിജയമാണിതെന്നും കഴിവിന്റെ വിജയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീജേഷിന് മെഡൽ നേട്ടത്തോടെ വിരമിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്ന് ശ്രീജേഷിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമന്ത്രധ്വനികളുയർന്നു, ശബരിമല നട തുറന്നു ; ഇനി മണ്ഡല മകരവിളക്ക് ഉത്സവകാലം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00...

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...