Monday, September 21, 2026

ധീര ജവാന്മാരെ നന്ദി, ദുരിതക്കയത്തിൽ ഉലഞ്ഞ വയനാടൻ  ജനതക്ക്  കരുത്തും കാവലുമായി  നിന്നതിന് ; ദൗത്യസേന മടങ്ങുന്നു, യാത്രയയപ്പൊരുക്കാൻ സർക്കാർ

Date:

കൽപ്പറ്റ  : ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞു പോയ വയനാടൻ ജനതക്ക് രക്ഷാപ്രവർത്തനമൊരുക്കി പത്ത് നാൾ കരുത്തും കാവലുമായ് നിന്ന ദൗത്യസേന മടങ്ങുകയാണ്. ദുരന്തമുഖത്ത് ഒരു ജനത സംയമനത്തോടെ എങ്ങിനെ സധൈര്യം പ്രവർത്തിക്കണമെന്നുള്ള നേർക്കാഴ്ച കൂടി പകർന്നു നൽകിയാണ് സൈന്യത്തിൻ്റെ മടക്കം. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ സൈന്യം കൈയ് മെയ് മറന്ന് നടത്തിയ രക്ഷാപ്രവർത്തനം കേരളം ഒരിക്കലും മറക്കാനിടയില്ല. സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും മാന്യമായ യാത്രയയപ്പ് ഒരുക്കും. സൈന്യം മടങ്ങുമ്പോൾ രക്ഷാപ്രവർത്തനം പൂർണ്ണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറും.  

സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം, താൽക്കാലികമായി നിർമ്മിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദ്ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...