Thursday, April 9, 2026

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റിൽ

Date:

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് വിവരം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസാണ് മെഹുല്‍ ചോക്‌സിയുടെ പേരിലുള്ളത്.

2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിൽ സിബിഐ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബെല്‍ജിയം പോലീസ് ശനിയാഴ്ചയാണ് 65-കാരനായ ചോക്‌സിയെ പിടികൂടിയത്. ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തിൽ താമസമാക്കിയിരിക്കുകയായിരുന്നു.
നിലവില്‍ ഇയാള്‍ ജയിലിലാണെന്നാണ് റിപ്പോര്‍ട്ട്. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...