Saturday, April 4, 2026

ഇസ്രായേലിൻ്റെ എണ്ണ കേന്ദ്രം ആക്രമിച്ച് ഇറാൻ; ഗൾഫ് രാജ്യങ്ങളിലും ആക്രമണം

Date:

[Photo Courtesy : X]

ഇസ്രായേൽ നഗരമായ ഹൈഫയിൽ വൻ ആക്രമണം അഴിച്ചുവിട്ട് ഇറാൻ.  ഇറാനിയൻ മിസൈൽ പതിച്ച് ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ഒരു നഗരമാണ് ഹൈഫ. ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേലിന്റെ എണ്ണയുടെ 70% ഇവിടെയാണ് ശുദ്ധീകരിക്കുന്നത്. മുമ്പും രണ്ടുതവണ ഈ നഗരം ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിന്റെ എണ്ണ കേന്ദ്രത്തിലേക്കുള്ള ഇറാൻ്റെ ആക്രമണം ഇസ്രയലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഹൈഫയിലും കിര്യത്ത് അട്ടയിലും മിസൈലുകൾ പതിച്ചപ്പോൾ  ആറ് പേർക്ക് പരിക്കേറ്റതായി ഇസ്രായേലി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഈ ആക്രമണത്തിന് മുമ്പ്, ലെബനൻ ആസ്ഥാനമായുള്ള ഇറാനിയൻ പ്രോക്സി ഗ്രൂപ്പായ ഹിസ്ബുള്ള, വടക്കൻ ഇസ്രായേലിലേക്ക് 15 റോക്കറ്റുകൾ വിക്ഷേപിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്കും തുടരുന്ന ആക്രമണം

വെള്ളിയാഴ്ച യുഎഇയിലും സൗദി അറേബ്യയിലും ഇറാൻ വലിയ ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇരു രാജ്യങ്ങളും ഇത് തടഞ്ഞതായി അവകാശപ്പെടുന്നു. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കുന്നുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ അമേരിക്കൻ വ്യോമയാന ഉദ്യോഗസ്ഥരുടെ യോഗം ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ വെള്ളിയാഴ്ച അവകാശപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) പ്രസ്താവന പ്രകാരം, അമേരിക്കൻ വ്യോമയാന എഞ്ചിനീയർമാരും സൈനിക പൈലറ്റുമാരും പങ്കെടുത്ത രഹസ്യ മീറ്റിംഗ് സ്ഥലത്തെയാണ് കൃത്യതാ ആക്രമണം ലക്ഷ്യമിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായി. തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും അബുദാബി മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം, ഇറാനിലെ ഒരു ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാൻ്റ് അമേരിക്ക ആക്രമിച്ചിരുന്നു. ശേഷിക്കുന്ന ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റുകൾ ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.

വെള്ളിയാഴ്ച രാവിലെ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഡീസലൈനേഷൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് പറഞ്ഞു. കുവൈത്തിന്റെ കുടിവെള്ളത്തിന്റെ 90% ഉം ഡീസലൈനേഷൻ വഴിയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി...

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്....

അഫ്ഗാനിൽ വൻ ഭൂചലനം; പ്രതിഫലനം ഉത്തരേന്ത്യയിലും, ആളുകൾ ഭയന്നോടി

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് വെള്ളിയാഴ്ച  രാത്രി...