Wednesday, April 8, 2026

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശം പാലിക്കണം – നോര്‍ക്ക റൂട്ട്‌സ് സിഇഒ ; ഹെൽപ്പ് ലൈൻ നമ്പറുകൾ അറിയാം

Date:

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരസമ്പര്‍ക്കത്തിലാണ്.

വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിലോ, നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണം. ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: +989128109115, +989128109109, ഇമെയില്‍: consular@indianembassytehran.com. ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍: + 97254-7520711, +97254-3278392, ഇമെയില്‍: cons1.telaviv@mea.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസ് തുറക്കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ഹോർമുസ് കടലിടുക്കമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവസാനിക്കാനിരിക്കെ, കടലിടുക്ക്...

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...