Sunday, March 29, 2026

ഒമാനിലേക്കും ഇറാൻ്റെ ഡ്രോണുകളെത്തി ; ദുഖും തുറമുഖത്തും ഖസബ് തുറമുഖത്തും ആക്രമണം

Date:

മസ്കറ്റ് : ഒമാനിലും ഇറാന്‍ ഡ്രോണുകൾ പറന്നെത്തി. ദുഖും തുറമുഖത്തും ഖസബ് തുറമുഖത്തുമാണ്  ആക്രമണമുണ്ടായത്. രണ്ട് ഡ്രോണുകളാണ് ദുഖും തുറമുഖത്ത് പതിച്ചതെന്ന് ഒമാന്‍ അറിയിച്ചു. അതിലൊന്ന് തൊഴിലാളികളുടെ താമസ സ്ഥലത്താണ പതിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റെ തായാണ് വിവരം. ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയായിരുന്നു ആക്രമണം. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. എങ്കിലും നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന്‍ പൗരന്മാരുമുയുംണ്ടായിരുന്നത്.

ഒരു ഡ്രോണിന്റെ ഭാഗങ്ങള്‍ ദുഖും തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ക്ക് സമീപത്ത് പതിച്ചെങ്കിലും ആള്‍ നാശമോ കാര്യമായ വസ്തുനഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് ഒമാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിക്കുമെന്ന് ഒമാന്‍ ഭരണകൂടം വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒമാന്‍ ഭരണകൂടം അറിയിച്ചു.

യുഎസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖല നടുക്കത്തിലാണ്. ദുബൈയിലെ പാം ജുമൈറയിലും ബുര്‍ജ് അല്‍ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം നടന്നിട്ടുണ്ട്. ബഹ്‌റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചു. ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. സൗദി കിരീടാവകാശിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചത് 137 മിസൈലുകളും 209 ഡ്രോണുകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...