Monday, April 6, 2026

കെയ്ന്‍ വില്യംസണ്‍ ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Date:

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്നും താരം. അടുത്ത ട്വൻ്റി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കവെയാണ്  പ്രഖ്യാപനം എന്നതും ശ്രദ്ധേയം.

ട്വൻ്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ന്യൂസിലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററാണ് 35 കാരനായ വില്യംസണ്‍. 33 ശരാശരിയില്‍ 2575 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 18 അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടും. 95 ആണ് ഉയര്‍ന്ന സ്‌കോര്‍.

2011ല്‍ ട്വൻ്റി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലന്‍ഡിനെ രണ്ട് ഐസിസി ട്വൻ്റി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു. ‘വളരെക്കാലം ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ആസ്വദിച്ച് കളിക്കാനായതിലും അത് നൽകിയ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.’ – വില്യംസണ്‍ൻ്റെ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...