ന്യൂഡൽഹി : 64-ാമത് അണ്ടർ – 17 സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂൾ ടീമിനെ തകര്‍ത്താണ് കേരളം ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം കരസ്ഥമാക്കിയത്. കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്ക്കൂൾ കേരളത്തിൻ്റെ ചരിത്ര വിജയത്തിന് ഉടമകളായി.
ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂളിനെ 2-0 എന്ന സ്‌കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. ജോൺ സീന 20-ാം മിനിറ്റിലും ആദി കൃഷ്ണയും 61-ാം മിനിറ്റിലും നേടിയ ഗോളുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഐ-ലീഗ് ക്ലബായ ഗോകുലം കേരളയുടെ പിന്തുണയുള്ള ഫറൂഖിനെ പരിശീലിപ്പിച്ചത് വി പി സുനീർ ആയിരുന്നു. ജസീം അലിയുടെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടുകയും രണ്ട് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്തു.
പത്ത് വർഷം മുമ്പ് മലപ്പുറം എംഎസ്പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനൽ കളിച്ച മുൻ കേരള ടീം. അന്ന് അവർ ഫൈനലിൽ പരാജയപ്പെട്ടു.
