Tuesday, November 17, 2026

കേരളം ആദ്യമായി സുബ്രതോ കപ്പിൽ മുത്തമിട്ടു ; ചരിത്രമെഴുതി കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

Date:

ന്യൂഡൽഹി : 64-ാമത് അണ്ടർ – 17 സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍  മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂൾ ടീമിനെ തകര്‍ത്താണ് കേരളം ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം കരസ്ഥമാക്കിയത്. കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്ക്കൂൾ കേരളത്തിൻ്റെ ചരിത്ര വിജയത്തിന് ഉടമകളായി.

ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂളിനെ 2-0 എന്ന സ്‌കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. ജോൺ സീന 20-ാം മിനിറ്റിലും ആദി കൃഷ്ണയും 61-ാം മിനിറ്റിലും നേടിയ ഗോളുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഐ-ലീഗ് ക്ലബായ ഗോകുലം കേരളയുടെ പിന്തുണയുള്ള ഫറൂഖിനെ പരിശീലിപ്പിച്ചത് വി പി സുനീർ ആയിരുന്നു. ജസീം അലിയുടെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടുകയും രണ്ട് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്തു.

പത്ത് വർഷം മുമ്പ് മലപ്പുറം എംഎസ്പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനൽ കളിച്ച മുൻ കേരള ടീം. അന്ന്  അവർ ഫൈനലിൽ പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാലടി സർവ്വകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ കോടതി സ്വീകരിച്ചു; നാളെ വാദം കേൾക്കും

കൊച്ചി : സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഭേദഗതി പെറ്റീഷൻ കാലടി ശ്രീശങ്കരാചാര്യ...

ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...

മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...