ദേശീയ ഉന്നതവിദ്യാഭ്യാസ ഗുണനിലവാര റാങ്കിംഗിൽ കേരളത്തിലെ സർവ്വകലാശാലകൾ മികവിൻ്റെ ഉന്നതിയിൽ

Date:

തിരുവനന്തപുരം: പൊതുമേഖലാ സർവ്വകലാശാലകൾക്കായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ കേരളത്തിലെ സർവ്വകലാശാലകൾക്ക് മികച്ച വിജയം. കേരളത്തിലെ മൂന്ന് സർവ്വകലാശാലകൾ ആദ്യ 15 റാങ്കിംഗിൽ ഇടം നേടി. കേരള സർവ്വകലാശാല ഒമ്പതാം റാങ്കും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) പത്താം റാങ്കും മഹാത്മാഗാന്ധി സർവ്വകലാശാല പതിനൊന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, ഇതേ വിഭാഗത്തിൽ കാലിക്കറ്റ് സർവ്വകലാശാല 43-ാം സ്ഥാനത്താണ്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി എന്നിവയാണ് ആദ്യ മൂന്ന് റാങ്കുകൾ നേടിയത്.

സ്വകാര്യ സർവ്വകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പട്ടികയിൽ കേരള സർവ്വകലാശാല 38-ാം സ്ഥാനത്തും കുസാറ്റ് 51-ാം സ്ഥാനത്തും മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് 67-ാം സ്ഥാനവും ലഭിച്ചു. സർവ്വകലാശാലകൾക്കുള്ള പ്രത്യേക റാങ്കിംഗിൽ, കേരള സർവകലാശാല 21-ാം റാങ്കും കുസാറ്റ് 34-ാം റാങ്കും മഹാത്മാഗാന്ധി സർവ്വകലാശാല 37-ാം റാങ്കും കാലിക്കറ്റ് സർവ്വകലാശാല 89-ാം റാങ്കും നേടി. കൂടാതെ, നാല് സർക്കാർ കോളേജുകൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 16 കോളേജുകൾ മികച്ച 100 കോളേജുകളുടെ പട്ടികയിൽ ഇടം നേടി. യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, വിമൻസ് കോളേജ് തിരുവനന്തപുരം, ഗവൺമെൻ്റ് വിക്ടോറിയ കോളേജ് പാലക്കാട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. റാങ്കിങ്ങിൽ ഉൾപ്പെട്ട 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നാണ്, 16 എണ്ണം സർക്കാർ കോളേജുകളാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) നിയമ വിഭാഗത്തിൽ 38-ാം റാങ്ക് നേടി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...