Sunday, March 29, 2026

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം പരിധിവിട്ടു ; ആരോഗ്യമന്ത്രി പരിക്കേറ്റ് ആശുപത്രിയിൽ

Date:

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിൽ പരിക്കേറ്റു. കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ നടന്ന കെ.എസ്.യു പ്രതിഷേധത്തിലാണ് മന്ത്രിയ പരിക്കേറ്റത്. കഴുത്തിനും കൈയ്ക്കും പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. രാവിലെ മുതൽ കണ്ണൂരിൽ വീണാ ജോർജിനെതിരെ വ്യാപകമായി കെ എസ് യുവും യൂത്ത്ലീനും പ്രതിഷേധപരമ്പരതന്നെയാണ് സംഘടിപ്പിച്ചിരുന്നത്. അതിൻ്റെ തടർച്ചയായിരുന്നു കണ്ണൂർ റെയിൽവെ നടന്ന പ്രതിഷേധവും മന്ത്രിക്ക് നേരെയുള്ള അക്രമവും.

കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രിയെത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിനൊടുവിലാണ് കെ എസ് യു പ്രവർത്തകർ റെയിവെ സ്റ്റേഷനിൽ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...