Tuesday, September 22, 2026

കേരളത്തിൻ്റെ എയിംസ്  ആവശ്യം; ‘മറുപടിക്ക് നാലാഴ്ച നൽകാനാകില്ല’ – കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

Date:

കൊച്ചി : കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിൽ കേന്ദ്രം കൈക്കൊള്ളുന്നനിലപാടിൽ  അതൃപ്തിയറിയിച്ച് ഹൈക്കോടതി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്തണമെന്നുള്ള ഹൈക്കോടതി നിർദ്ദേശത്തിൽ  മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന കേന്ദ്ര സർക്കാർ ആവശ്യം കോടതി തള്ളി. അത്രയും സമയം നൽകാൻ ആവില്ലെന്ന് കോടതി പറഞ്ഞു.

എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ എന്നും എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. രണ്ടാഴ്ച സമയം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാവണമെന്നും സാദ്ധ്യതാ പഠനം സംബന്ധിച്ച് മറുപടി നൽകണമെന്നുമാണ് കോടതി നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....