Monday, October 12, 2026

എൻസിഇആര്‍ടി പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി! ; അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റീസ്, കേസെടുത്ത് സുപ്രീം കോടതി

Date:

ന്യൂഡൽഹി : എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി എന്ന ഒരു ഭാഗം ഉൾപ്പെടുത്തിയ എൻസിഇആർടി നടപടിയിൽ  കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ സ്വമേധയാ കെസടുത്തു. വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാ​ഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....