കൊച്ചിയിൽ സൈബർ തട്ടിപ്പ് നടത്തിയ ലിങ്കൺ ബിശ്വാസ് യുവമോർച്ച നേതാവ് ; സൈബർ തട്ടിപ്പുകളിൽ രാജ്യത്തെ പ്രധാനി , 400 ലേറെ ബാങ്ക് അക്കൗണ്ടുകൾ

Date:

കൊച്ചി: കൊച്ചി സൈബർ പോലീസ് കൊൽക്കത്തയിലെത്തി അറസ്റ്റ് ചെയ്ത  സൈബര്‍ തട്ടിപ്പ് വീരൻ ലിങ്കൺ ബിശ്വാസിന്‍റെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കൊച്ചി വാഴക്കാല സ്വദേശിയായ റിട്ട. കോളജ് അദ്ധ്യാപികയുടെ പരാതിയിലാണ് ലിങ്കൺ ബിശ്വാസിന്‍റെ അറസ്റ്റ്. സൈബർ തട്ടിപ്പിന്‍റെ ചുരുളഴിച്ച കൊച്ചി പൊലീസ് എത്തിയത് പശ്ചിമ ബംഗാളിലെ കൃഷ്ണഗഞ്ചിലാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകൾക്ക് രാജ്യത്ത് നേതൃത്വം നൽകുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിങ്കൺ വിശ്വാസിനെ പിടികൂടിയതോടെ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകളുടെ പ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ലിങ്കൺ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാൻ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. ചൈനീസ് ആപ്പുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പല ഏജന്‍റുമാരിൽ നിന്നായി ഇയാൾ കൈക്കലാക്കിയ തട്ടിപ്പ് പണം ബിറ്റ് കോയിനായി നിക്ഷേപിച്ച് വിദേശത്തേക്ക് കടത്തുകയാണ് പതിവ്.

കൊൽക്കത്തയിലെ യുവമോർച്ച നേതാവായിട്ടുള്ള ലിങ്കൺ ബിശ്വാസിന്‍റെ  രാഷ്ട്രീയ ബന്ധവും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഇയാൾ ഈ പണം ഉപയോഗിച്ചോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.  കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് മുഹ്സിൻ, മിഷാബ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലിങ്കൺ ബിശ്വാസിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. 4 കോടി 18 ലക്ഷം രൂപയാണ് ഇവരിലൂടെ ഇയാളുടെ കൈകളിലെത്തിയിട്ടുള്ളത്.

ഇയാളുടേതെന്ന് കണ്ടെത്തിയ അക്കൗണ്ടുകളിലായുള്ള 1 കോടി 32 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചു. ലിങ്കൺ ബിശ്വാസ് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. സംസ്ഥാനത്ത് നടന്ന കൂടുതൽ വെർച്വൽ അറസ്റ്റ് തട്ടിപ്പുകളിൽ ഇയാളുടെ പങ്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നിവടങ്ങളിലെ ലിങ്കൺ ബിശ്വാസിന്‍റെ സഹായികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. ദില്ലി പൊലീസെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വാഴക്കാല സ്വദേശിയിൽ നിന്ന് തട്ടിപ്പ് സംഘം 4 കോടി രൂപ തട്ടിയെടുത്തത്. ഡിജിറ്റൽ തട്ടിപ്പിന് വിധേയരായവർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബീഹാറിൽ മന്ത്രിസഭാ ഫോർമുലയായി; സർക്കാർ രൂപീകരണം വേഗത്തിലാക്കാൻ എൻഡിഎ

പട്ന : ബീഹാറിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി....

ഡൽഹി ചെങ്കോട്ടയിലേത് ചാവേർ സ്ഫോടനം തന്നെ; വാഹനത്തിൽ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് തന്ത്രം നടപ്പാക്കിയെന്ന് എൻഐഎ

ന്യൂഡൽഹി : ചെങ്കോട്ടയിൽ ആസൂത്രണം ചെയ്തത് ചാവേർ സ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച്...

ശബരിമന്ത്രധ്വനികളുയർന്നു, ശബരിമല നട തുറന്നു ; ഇനി മണ്ഡല മകരവിളക്ക് ഉത്സവകാലം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00...