Sunday, March 29, 2026

എം.സി റോഡ് നാലുവരിയിലേക്ക്, ശബരി റെയിലിന് ഭൂമി ഏറ്റെടുക്കും; 8,081 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Date:

തിരുവനന്തപുരം : എം.സി. റോഡ് കേശവദാസപുരം മുതൽ അങ്കമാലി വരെ നാലുവരിയാക്കാൻ 5217 കോടി രൂപയും അങ്കമാലി – എരുമേലി ശബരി റെയിൽവേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 1,900 കോടി രൂപയും ചെലവാക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

തിരുവനന്തപുരത്ത് വേളിയിൽ കെ-സ്‌പെയ്‌സിന്റെ എയ്‌റോ സ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കാൻ 600 കോടിയും നൽകും. ഇവയുൾപ്പെടെ 8,081 കോടിയുടെ പദ്ധതികൾക്കാണ് തത്ത്വത്തിൽ അംഗീകാരം നൽകിയത്.

ഇതിനുപുറമേ, വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർബോർഡ് യോഗം 689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. ഇതോടെ കിഫ്ബിയിലെ പദ്ധതികളുടെ ആകെത്തുക 1,10,000 കോടി രൂപയായി. ഇതുവരെ കിഫ്ബി 38,608.52 കോടി ചെലവഴിച്ചു.

എം.സി. റോഡിൽ പ്രധാന ജങ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ല. അതിനാൽ ഏഴ് ബൈപ്പാസുകൾ നിർമിക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരുക. ബാക്കി സ്ഥലങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി പറയുന്നതു പോലെയൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...