Wednesday, October 7, 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്: എംബസി വഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിക്ക് മൊഴി നൽകി അതിജീവിത

Date:

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി വീഡിയോ കോൺഫറൻസിങ്ങ് വഴി രേഖപ്പെടുത്തി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. ഇന്ത്യൻ എംബസിയിൽ എത്തിയാണ് പരാതിക്കാരി വീഡിയോ കോൺഫറൻസിങ് വഴി കോടതിക്ക് മൊഴി നൽകിയത്. ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ മജിസ്‌ട്രേറ്റ് കോടതി പൂർത്തിയാക്കിയത്.

നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.

ആദ്യകൂടിക്കാഴ്ചയിൽതന്നെ രാഹുൽ ഹോട്ടൽമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൂന്നാമത്തെ പരാതിയിലും പറഞ്ഞിരുന്നത്. മുഖത്തടിച്ചെന്നും ഗർഭം ധരിക്കാൻ നിർബ്ബന്ധിച്ചെന്നും എന്നാൽ, ഗർഭം ധരിച്ചപ്പോൾ മറ്റൊരാളുടെ ഗർഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പരാതി നൽകിയാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.

വലിയരീതിയിൽ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും വിലകൂടിയ ചെരിപ്പും വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങിപ്പിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഈ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ജനുവരി 11-ന് പോലീസ് അറസ്റ്റ്‌ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പുലർച്ചെ അതിനാടകീയമായാണ്  കസ്റ്റഡിയിലെടുത്തത്. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...