Sunday, March 29, 2026

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

Date:

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ  തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ചയാണ് വാദം പൂർത്തിയായത്. ശേഷം ഇന്നേക്ക് വിധി പറയാൻ മാറ്റി വെയ്ക്കുകയായിരുന്നു.

പ്രോസിക്യൂഷൻ്റെ അപേക്ഷ പ്രകാരം അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം നടന്നത്, ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.  പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ
അറിയിച്ചു.

കേസില്‍ പ്രതിയും പരാതിക്കാരെയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമുള്ള വാദം പ്രതിഭാഗം ഉനയിച്ചിരുന്നുവെങ്കിലും വിധി എതിരായി. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി  ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. 

വിദേശത്തുള്ള തിരുവല്ല സ്വദേശിനിയുടേതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത് ബലാത്സംഗ പരാതി. വിവാഹജീവിതത്തിൽ പ്രശ്‌നമുണ്ടായ ഘട്ടത്തിൽ രാഹുൽ സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹോട്ടൽമുറിയിൽ വെച്ച് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു. മർദ്ദിക്കുകയും മുഖത്ത് തുപ്പുകയുംചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നൽകി. ബന്ധം അകലാതിരിക്കാൻ കുഞ്ഞ് വേണമെന്ന് പറഞ്ഞു. എന്നാൽ, ഗർഭം ധരിച്ചപ്പോൾ രാഹുലിന്റെ സ്വഭാവംമാറി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. സാമ്പത്തികമായി വലിയരീതിയിൽ ചൂഷണംചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുണ്ടായിരുന്നത്.

ജനുവരി 11-ന് പുലർച്ചെയോടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽനിന്ന് അതീവരഹസ്യമായാണ് പോലീസ് എംഎൽഎയെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് യുവതിയെ പീഡിപ്പിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...