Sunday, March 8, 2026

എൻഐഎ മേധാവിയെ മാറ്റി ; അനുമതി നൽകിയത് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം

Date:

ന്യൂഡൽഹി : എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെയാണ് തീരുമാനം. സദാനന്ദ് ദതെ ഇനി മഹാരാഷ്ട്രയിൽ പുതിയ പോലീസ് മേധാവിയായി   ചുമതലയേറ്റേക്കും. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരർക്കെതിരെ ധീരമായി പൊരുതിയ പോലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ൽ ഭീകരാക്രമണം നടന്നപ്പോൾ മുംബൈ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു അദ്ദേഹം. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ കാമ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നിട്ടും ഭീകരരോട് പൊരുതിയ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു.
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ ദതെ. മുൻപ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു ഇദ്ദേഹം.

2024 മാർച്ചിലാണ് സദാനന്ദ് ദതെയെ എൻഐഎ ഡയറക്‌ടർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ചത്. ഇപ്പോൾ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതം മൂളിയതോടെയാണ് സദാനന്ദ ദതെ തിരികെ വരുന്നത്. മഹാരാഷ്ട്രയിൽ പോലീസ് സേനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത...

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....

യുദ്ധപ്രതിഫലനങ്ങൾ ഇന്ത്യൻ അടുക്കളകളിലേക്കും; ഗാർഹിക പാചകവാതക സിലിണ്ടർ വിലകൂട്ടി

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ്...

‘രാഹുൽ മാങ്കൂട്ടത്തിൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ...