Friday, April 10, 2026

ജർമ്മനിയുടെ ഗോൾ വല കാക്കാൻ ഇനി മാനുവൽ നോയറില്ല ; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Date:

മ്യൂണിക് : ജർമ്മനിയെ 2014 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗോൾകീപ്പർ മാനുവൽ നോയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2009ൽ ജർമ്മൻ ദേശീയ ടീമി‍ൽ അരങ്ങേറിയ മുപ്പത്തിയെട്ടുകാരനായ മാനുവൽ നോയർ ഇതുവരെ രാജ്യത്തിനായി 124 മത്സരങ്ങൾക്ക് കാവലാളായി. നോയർ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിൽ തുടരും.

“എന്നെ അടുത്തറിയുന്നവർക്കെല്ലാം മനസ്സിലാകും, ഇതത്ര എളുപ്പത്തി‍ൽ ഞാനെടുത്ത ഒരു തീരുമാനമല്ല. ഞാനിപ്പോഴും ശാരീരികമായി വളരെ ഫിറ്റാണ്. എങ്കിലും ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര ഇവിടെ പൂർണ്ണമാകുന്നു.”– ഇൻസ്ററഗ്രാമിലെ നോയറിൻ്റെ കുറിപ്പിൽ വേദനയുടെ ലാഞ്ചനയുണ്ട്.

ബയണിനൊപ്പം 11 ബുന്ദസ് ലിഗ കിരീടങ്ങളും രണ്ടു വീതം ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട് നോയർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...