Sunday, January 18, 2026

‘ആ വിരട്ടലൊന്നും വേണ്ട, പഴയ കോളനിക്കാലമല്ല ഇത് ‘ -സമ്മർദതന്ത്രത്തിൻ്റെ പേരിൽ ഇന്ത്യയോടും ചൈനയോടും സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രാപിനോട് പുടിൻ

Date:

ബെയ്ജിങ് : “വേണ്ട, വിരട്ടൊലൊന്നും. അതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ ” – റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഭിഷണി മുഴക്കിയും ഇരട്ടിത്തീരുവ ഈടാക്കിയുമുള്ള യു എസ് പ്രസിഡൻ്റ് ട്രംപിൻ്റെ നടപടികളിൽ ഉപദേശവുമായി റഷ്യൻ പ്രസി‍ഡൻ്റ് വ്ലാഡിമിർ പുട്ടിൻ. ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നുമാണ് പുട്ടിൻ ട്രംപിനോടായി കനത്ത ഭാഷയിൽ പറഞ്ഞത്.

“കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ പറയുമ്പോ‍ൾ ആരോടാണു പറയുന്നതെന്ന് ആലോചിക്കണം. കൊളോണിയൽ കാലത്തിലൂടെ കടന്നുപോയ രാജ്യങ്ങളാകും അവർ. പ്രതികരിക്കാൻ കരുത്താർജിച്ചവരാണ്. സമ്മർദതന്ത്രവുമായി വിരട്ടുന്നതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ”- ബെയ്ജിങ്ങിൽ ബുധനാഴ്ച വിക്ടറി പരേ‍ഡിൽ പങ്കെ‌ടുക്കാനെത്തിയപ്പോഴായിരുന്നു പുട്ടിൻ്റെ ഉപദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കവർച്ച കടത നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന...

‘തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന...

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...