Wednesday, January 21, 2026

ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയോ സ്വകാര്യതയിൽകടന്നുകയറുകയോ അരുത് – മദ്രാസ് ഹൈക്കോടതി

Date:

ചെന്നൈ : ജീവിതപങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, സ്വകാര്യതയില്‍ കടന്നു കയറുന്നതോ അനുവദിക്കാന്‍ കഴിയുന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ സിവില്‍ റിവിഷന്‍ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാര്യയുടെ പരപുരുഷ ബന്ധം പരാമര്‍ശിച്ചുകൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ഹർജി നല്‍കിയത്. ഭാര്യയുടെ സമ്മതമില്ലാതെ രേഖയാക്കാൻ ശ്രമിച്ച ഫോൺ റെക്കോർഡുകളും തെളിവായി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. സ്വകാര്യത മൗലികാവകാശമാണ് അതിൽ തന്നെ ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയും ഉൾപ്പെടുന്നു, ഈ അവകാശം ലംഘിച്ച് നേടിയ ഏതൊരു രേഖയും കോടതികൾക്ക് മുമ്പാകെ തെളിവായി അസ്വീകാര്യമാണെന്നും ഒരു കാരണവശാലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.

വിശ്വാസമാണ് വൈവാഹിക ബന്ധങ്ങളുടെ അടിത്തറ. ഇണകൾക്ക് പരസ്‌പരം പൂർണ്ണമായ വിശ്വാസം ഉണ്ടായിരിക്കണം. അതിൽ നിന്നെല്ലാം ഒളിച്ചോടുന്നത് ദാമ്പത്യ ജീവിതത്തിൻ്റെ ഘടനയെ നശിപ്പിക്കുന്നു. സ്ത്രീകളുടെ സ്ഥാനത്തേക്ക് പ്രത്യേകമായി വരുമ്പോൾ, അവർക്ക് അവരുടേതായ സ്വയംഭരണാധികാരമുണ്ടെന്നുള്ളത് തർക്കത്തിനതീതമാണ്. തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവർക്ക് അർഹതയുണ്ട്, കോടതി നിരീക്ഷിച്ചു.

ഭാര്യക്ക് ഡയറി എഴുതി സൂക്ഷിക്കാം, അവൾക്ക് അവളുടെ ചിന്തകളും വികാരങ്ങളും അതിൽ രേഖപ്പെടുത്താം. അവളുടെ സമ്മതത്തോടെയല്ലാതെ അതിൻ്റെ ഉള്ളടക്കം ഭർത്താവ് വായിക്കില്ലെന്ന് പ്രതീക്ഷിക്കാൻ അവൾക്ക് എല്ലാ അവകാശവുമുണ്ട്. ഈ ഡയറിക്ക് ബാധകമായതെല്ലാം അവളുടെ മൊബൈൽ ഫോണിനും ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...

ദീപക്കിന്റെ മരണം : വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : ബസിൽ‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...