യുഎസ്സിൽ ഇനി ആണും പെണ്ണും മാത്രം, ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കും ; കുട്ടികളുടെ ചേലാകർമ്മവും ഇനി വേണ്ട – നയം വ്യക്തമാക്കി ട്രംപ്

Date:

വാഷിങ്ടണ്‍ : ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു ട്രംപ്. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകളിലാണ്. അതിനാല്‍ തന്നെ ട്രംപിൻ്റെ നീക്കങ്ങൾ യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിക്കുന്ന ഭരണനയങ്ങളെ കുറിച്ചും വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനൊപ്പം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കുകയും അതിലുള്‍പ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...