‘ഓപ്പറേഷൻ തിലക് ‘, പാക് പടയെ ചുരുട്ടിക്കെട്ടി കുൽദ്ദീപും! ; ഏഷ്യകപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട് ഇന്ത്യ

Date:

ദുബൈ : ഏഷ്യകപ്പ് 2025 കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്ക് ഒമ്പതാം തവണയും കിരീടം. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നത്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വിയറിയാതെയായിരുന്നു ഇന്ത്യയുടെ തേരോട്ടം’ പാക്കിസ്ഥാന്‍ മൂന്ന് മത്സരങ്ങൾ അടിയറവ് വെച്ചു. ആ മൂന്ന് തോൽവിയും  ഇന്ത്യക്ക് മുൻപിലായിരുന്നു.

അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യയുടെ ടോപ് സ്കോററായ
തിലക് വര്‍മ്മയുടെയും നാലു വിക്കറ്റുകള്‍ നേടി പാക് പടയെ തകര്‍ത്ത കുല്‍ദീപ് യാദവിൻ്റേയും പ്രകടനമാണ് ഏഷ്യാക്കപ്പ് ഇത്തവണയും ഇന്ത്യൻ മണ്ണിലെത്തിച്ചത്.

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ സ്കോറിന് സഞ്ജു സാംസൺ ചേർന്നതിന് ശേഷമാണ് ജീവൻ വെച്ചത്. നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. -ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. ശേഷം വന്ന ശിവം ദുബെയും തിലക് വർമ്മയും ചേർന്ന് നടത്തിയ പോരാട്ടമാണ് കളി കൈപ്പിടിയിലൊതുക്കിയത്. ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു.  രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ദുബെയുടെ ഇന്നിംഗ്സ്. ദുബെ പുറത്തായപ്പോൾ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ബൗണ്ടറി കടത്തി  ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസിലായിരുന്നു. ഒരു ഘട്ടത്തിൽ 200 റൺസ് തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ ഒന്നൊനായി നിലംപൊത്തുന്ന കാഴ്ചയായിരുന്നു. 146 റൺസിന് ഓൾ ഔട്ട്!

നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ആണ് പാക്കിസ്ഥാൻ്റെ കിരീട സ്വപ്നങ്ങളെ തകർത്തത്. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 57 റൺസ് നേടിയ സാഹിബ്‌സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ്  സ്കോറർ. 

പാക്കിസ്ഥാന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാഹിബ്‌സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് 9.4-ാം ഓവറിൽ 84 റൺസ് നേടി നിൽക്കെ, വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. സാഹിബ്‌സാദ ഫർഹാൻ (57) തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 12.5-ാം ഓവറിൽ 14 റൺസ് മാത്രം നേടിയ സൈം അയൂബ് കുൽദീപ് യാദവിന്റെ പന്തിൽ വീണു.  
13.3 ഓവറിൽ 114 റൺസിൽ മൂന്നാം വിക്കറ്റ് അക്സർ പട്ടേൽ പിഴുതു. മുഹമ്മദ് ഹാരിസ് (0) റിങ്കു സിംഗിന് ക്യാച്ച് നൽകി പുറത്തായി . 14.4 ഓവറിൽ 126 റൺസിൽ ഫഖർ സമാനെ (1) പുറത്താക്കിയതോടെ നാലാം വിക്കറ്റ് നഷ്ടമായി. 15.3 ഓവറിൽ 131 റൺസിൽ അക്സർ പട്ടേലിന്റെ പന്തിൽ ഹുസൈൻ തലാത് (1) സഞ്ജു സാംസണിന് ക്യാച്ച് നൽകി പുറത്തായതോടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. 

കുൽദീപ് ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 17-ാം ഓവറിൽ തകർപ്പൻ പ്രകടനമായിരുന്നു കുൽദീപിന്റെത്. ആദ്യ, നാലാം, ആറാം പന്തുകളിൽ മൂന്ന് പാകിസ്ഥാൻ കളിക്കാരെ പുറത്താക്കി. ഈ ഓവറിൽ സൽമാൻ ആഘ (8) വീണു. 16.4-ാം ഓവറിൽ ഷഹീൻ ഷാ അഫ്രീദി 134 റൺസിന് പുറത്തായി. 16.6-ാം ഓവറിൽ 134 റൺസിന് ഫഹീം അഷ്‌റഫ് പുറത്തായി. ബൗൾഡായ ഹാരിസ് റൗഫിന്റെ (6) ഒമ്പതാം വിക്കറ്റ് ബുംറ വീഴ്ത്തി. അവസാനമായി പുറത്തായത് മുഹമ്മദ് നവാസിനെ 6 റൺസിന് റിങ്കു ക്യാച്ചെടുത്ത് പുറത്താക്കി. 

കിരീടം നേടി വിജയം ആഘോഷിച്ചെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയിൽ നിന്ന് കപ്പ് സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ...

ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ...

ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് പൂർത്തിയായി. തൃശ്ശൂർ ചാലക്കുടി...