Wednesday, February 25, 2026

പാറമേക്കാവ്,തിരുവമ്പാടി വേല: വെടിക്കെട്ടുകൾക്ക് അനുമതിയില്ല

Date:

തൃശൂർ : പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലയുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. വെടിക്കെട്ടിന് അനുമതി തേടി തൃശ്ശൂർ പൂരത്തിലെ പങ്കാളികളായ ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് തള്ളിയത്.

പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറയുന്നു.
തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കാറുള്ളത്.

ഇവിടെ വെടിപ്പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം.
പുതിയ നിയമപ്രകാരം ഈ ദൂരം 200 മീറ്ററാണ് വേണ്ടത്.
ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വെടിക്കെട്ടിനുള്ള അനുമതി പ്ര . 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം പരിധിവിട്ടു ; ആരോഗ്യമന്ത്രി പരിക്കേറ്റ് ആശുപത്രിയിൽ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിൽ പരിക്കേറ്റു. കണ്ണൂർ റെയിൽവെ...

കേരളത്തിൻ്റെ എയിംസ്  ആവശ്യം; ‘മറുപടിക്ക് നാലാഴ്ച നൽകാനാകില്ല’ – കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി : കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിൽ കേന്ദ്രം കൈക്കൊള്ളുന്നനിലപാടിൽ  അതൃപ്തിയറിയിച്ച്...

അശ്ലീല വീഡിയോ സംപ്രേഷണം ; 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

ന്യൂഡൽഹി : അശ്ലീല വെബ്സീരിസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി...