Sunday, July 26, 2026

ആശ്വാസ വിധി ; വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി     

Date:

കൊച്ചി : വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാൻ സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിര്‍ദ്ദേശം നൽകി, ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് സിവിൽ കോടതി പിന്നീട് കണ്ടെത്തിയാൽ  ഇപ്പോൾ കൈപ്പറ്റുന്ന നഷ്ടപരിഹാര തുക എസ്റ്റേറ്റ് ഉടമകൾ തിരികെ നൽകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൈപ്പറ്റുന്നതിന് മുമ്പ്  എസ്റ്റേറ്റ് ഉടമകൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതയുടെ വിജയം ; കേന്ദ്രം മുട്ടുമടക്കി, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതു ചരിത്രം!

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ...

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, ഗുരുതര കുറ്റകൃത്യം’; കേന്ദ്രത്തിന് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം...

സിജെപി പ്രതിഷേധം: ഡൽഹിയിലെ 18 മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു, ജന്തർ മന്ദറിൽ കനത്ത സുരക്ഷ

ന്യൂഡൽഹി : നീറ്റ് പേപ്പർ ചോർച്ച ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര...