Tuesday, March 10, 2026

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Date:

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിവര്‍ത്തിത ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ മൂന്നംഗ സമിതിയും രൂപീകരിച്ചു.

പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള SCCC, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. ബിശ്വനാഥ സിന്‍ഹ, ടി.വി.അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...

‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി’ : സുപ്രീം കോടതി ; പാർലമെന്റ് പരിഗണിക്കട്ടേയെന്നും കോടതി

ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന പരാമർശവുമായി...