പേരാമ്പ്ര സംഘര്‍ഷം: സ്ഫോടക വസ്തു എറിഞ്ഞ‍തിന് യുഡിഎഫ് പ്രവർത്തകർക്കെതിരെ  കേസെടുത്ത് പോലീസ്

Date:

കോഴിക്കോട് : പേരാമ്പ്ര സംഘഷത്തിനിടെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞതിൽ കേസെടുത്ത് പോലീസ്. സംഘർഷ സമയത്ത്  ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പോലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും എഫ്ഐആറില്‍ പറയുന്നു

ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പോലീസ് പറഞ്ഞു. പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസിന്റെ ഗ്രനേഡോ , കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പോലീസ് വ്യക്തമാക്കുന്നു.

പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ലാത്തിയടിയേറ്റ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമായിരുന്നു. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറൽ എസ്പി കഴിഞ്ഞദിവസം പറഞ്ഞത്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ...

മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ ; വെള്ളിയാഴ്ച പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യും

മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. വ്യാഴാഴ്ച പുലർച്ചെ 12.40ന്...

ഹൃദയപൂർവ്വം! ആറുപേർക്ക് പുതുജീവനേകി അമൽ ബാബു ; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എത്തിക്കുന്ന ഹൃദയം മലപ്പുറത്തുകാരന്

തിരുവനന്തപുരം: കേരളം വീണ്ടും അവയവ ദാനത്തിലൂടെ ജീവദാനത്തിനൊരുങ്ങുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ച...