Wednesday, March 11, 2026

പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും, ഉറപ്പ് :  കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

Date:

തിരുവനന്തപുരം : പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ സാക്ഷിനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ’ എന്നായിരുന്നു മുഖ്യമന്ത്രി വേദിയിലിരിക്കെ മണിശങ്കർ അയ്യരുടെ പരാമർശം

കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച മണിശങ്കർ അയ്യർ,  സമൂഹത്തിന്റെ പുരോഗതിയ്ക്കായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച സംസ്ഥാനമാണ് കേരളമെന്നും, ഗാന്ധിജിയുടെ ദർശനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും പറഞ്ഞു.

അതേസമയം, കോൺഗ്രസ് സമ്മേളനം ബഹിഷ്കരിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...