Wednesday, October 7, 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്:  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ആദ്യ പരാതിക്കാരി

Date:

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്. കേസിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീൽ നൽകുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ പ്രഥമദൃഷ്ട്യാ
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, ഗർഭച്ഛിദ്രത്തിനായി പരാതിക്കാരി സ്വമേധയാ ആണ് മരുന്ന് കഴിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇത്തരം കാര്യങ്ങളിൽ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണങ്ങളെ കൂടി ചോദ്യം ചെയ്താകും യുവതി സുപ്രീംകോടതിയെ സമീപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...