Monday, February 23, 2026

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മൗറീഷ്യസിലെത്തി;  വൻ സ്വീകരണം

Date:

പോർട്ട് ലൂയിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദ്രശനത്തിനായി ചൊവ്വാഴ്ച കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ എത്തി. പോർട്ട് ലൂയിസ് വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു.

അർദ്ധരാത്രിയോടെയാണ് പ്രധാനമന്ത്രി മോദി മൗറീഷ്യസിലേക്ക് പുറപ്പെട്ടത്. മാർച്ച് 11, 12 തീയതികളിൽ നടക്കുന്ന രാജ്യത്തിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. . കൂടാതെ, ഇന്ത്യൻ നാവികസേനയുടെ ഒരു കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും ആഘോഷങ്ങളിൽ പങ്കാളിയാവും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20-ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

“എൻ്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

മൗറീഷ്യസ് ഒരു അടുത്ത സമുദ്ര അയൽക്കാരനും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പങ്കാളിയുമാണ്. പങ്കിട്ട മൂല്യങ്ങളാലും ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധങ്ങളാലും ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. എന്റെ സന്ദർശനം നമ്മുടെ സൗഹൃദത്തിന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളിൽ ഒരു തിളക്കമാർന്ന അദ്ധ്യായം കെട്ടിപ്പടുക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി  ട്വീറ്റിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....