Sunday, March 29, 2026

പ്രധാനമന്ത്രി ഇന്ന് ‘സേവാ തീർത്ഥി’ലേക്ക് ; ഓഫീസ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത  സമുച്ചയങ്ങൾ മോദി ഉദ്ഘാടനം ചെയ്യും

Date:

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർത്ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സേവാ തീർത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. സെൻട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ച ഓഫീസ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും മോദി ഇന്ന് നിർവ്വഹിക്കും.

സൗത്ത് ബ്ലോക്കില്‍ ഇന്ന് നടക്കുന്ന അവസാനത്തെ കാബിനറ്റ് യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിന് ശേഷമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സേവാ തീർത്ഥിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിന്‍റെ ഓഫീസും ഇവിടെയാണ്. കൂടാതെ ഇന്ത്യ ഹൗസ് എന്ന പേരില്‍ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള മന്ദിരവും ഒരുക്കിയിട്ടുണ്ട്.

ക്യാബിനെറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...