Thursday, March 12, 2026

കെ എം ഷാജഹാന്റെ വീട്ടിൽ റെയ്ഡ്; ഐഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ്

Date:

തിരുവനന്തപുരം : സിപിഐഎം നേതാവ് കെ ജെ ഷൈനെതിരെ നടന്ന സൈബർ ആക്രമണ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്. തിരുവനന്തപുരത്തെ ഉള്ളൂർ ചെറുവയ്ക്കലിലെ വീട്ടിൽ രാത്രി 9 മണിയോടെ എറണാകുളം റൂറൽ ക്രൈം പോലീസിനോടൊപ്പം പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ഷാജഹാന്റെ ഐഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ ഉപയോഗിച്ചുകൊണ്ടായിരുന്നു ഷാജഹാൻ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ, ലാപ്ടോപ്പ് എന്നിവയും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. ഒന്നാം പ്രതി പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ്റെ വീട്ടിലും പോലീസ് തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു.

കെ എം ഷാജഹാന് കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. കെ ജെ ഷൈനിന്റെ പരാതിക്ക് പുറമെ  മറ്റ് മൂന്ന് ഇടത് എംഎൽഎമാരുടെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ഷാജഹാനെ കേസിൽ പ്രതി ചേർത്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും, ലൈംഗികപരമായി പരാമർശം നടത്തുന്നു എന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കെ എം ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകി കൊണ്ട് പൊലീസ് നോട്ടീസ് നൽകി.
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഎം നേതാവ് ജി സുധാകരൻ പാർട്ടി വിട്ടേയ്ക്കുമെന്ന് അഭ്യൂഹം; വ്യാഴാഴ്ച 11 മണിക്ക് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി...

നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം...

യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ്...

യുദ്ധകെടുതി: എൽപിജി പ്രതിസന്ധി രൂക്ഷം,  റസ്റ്റോറന്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ

ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ...