Thursday, October 8, 2026

‘സംസ്ഥാനത്തെ SIR നടപടികൾ നീട്ടിവെക്കണം’ ; സാവകാശം തേടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

Date:

തിരുവനന്തപുരം : കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR ) താൽക്കാലികമായി നീട്ടിവെയ്ക്കണമെന്ന് ആവശ്യമുനയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെക്ക് നീട്ടിവെക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇക്കാര്യം സൂചിപ്പിച്ച് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൽ ഈ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

കേരളത്തിൽ അടുത്ത മൂന്ന് മാസത്തിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പും ശേഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടർ പട്ടികയിലെ തീവ്രപരിഷ്ക്കരണ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സാവകാശം തേടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടിക പരിഷ്ക്കരണം നിലവിൽ പ്രായോഗികമല്ലെന്ന് നിർദ്ദേശങ്ങൾ വന്നിരുന്നു.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്കരണം നടപ്പിലാക്കണമെന്ന തീരുമാനം രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരുന്നു.   പ്രത്യേക വോട്ടർ പട്ടിക പരിശോധനയെ കുറിച്ച് വലിയ വിമര്‍ശനം രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...