Thursday, August 27, 2026

മലയാളിയുടെ സ്വന്തം എയർലൈൻസ് ഫ്ലൈ 91 ആദ്യമായി കൊച്ചിയിൽ പറന്നിറങ്ങി

Date:

(Photo Courtesy : Fly 91/Instagram)

കൊച്ചി : മലയാളിയുടെ സ്വന്തം എയർലൈൻസ് ഫ്ലൈ 91 കൊച്ചിയിൽ പറന്നിറങ്ങി. ആദ്യമായാണ് ഫ്ലൈ 91 എയർലൈൻസ്’ കമ്പനിയുടെ എടിആർ വിമാനം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നിന്ന്  ബംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവ്വീസ് എന്ന രീതിയിലാണ് ഫ്ലൈ 91എത്തിയത്.

തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്നതാണ് ‘ഫ്ലൈ 91 എയർലൈൻസ്’ കമ്പനി. കിങ്ഫിഷർ എയർലൈൻസിൻ്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. 200 കോടി രൂപ പ്രാരംഭ മൂലധനത്തോടെയാണ് ഫ്ലൈ91 പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗോവ ആസ്ഥാനമായിട്ടുള്ള കമ്പനിക്ക് നിലവിൽ 3 വിമാനങ്ങളാണുള്ളത്. ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 റൂട്ടുകളിൽ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്.

അടുത്ത 5 വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കമ്പനി വിപുലപ്പെടുത്താനാണ് പദ്ധതി. ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാധാരണക്കാർക്കും വിമാനയാത്ര സാദ്ധ്യമാക്കുക എന്നതാണ് ലക്ഷ്യം.  ‘അതിരുകളില്ലാത്ത ആകാശം’ എന്ന ടാഗ്‍ലൈനോട് കൂടിയ ലോഗോയാണ് കമ്പനിക്കുള്ളത്. ഇന്ത്യയുടെ ടെലിഫോൺ കോഡിനെ സൂചിപ്പിക്കുന്നതാണ് പേരിലെ 91.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....