Saturday, March 14, 2026

രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലുകൾ പ്രഖ്യാപിച്ചു, അർഹരായി ഒട്ടേറെ മലയാളികൾ; മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

Date:

ന്യൂഡൽഹി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും. മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും. വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.

സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് മലയാളികളായ ലഫ് ജനറൽ ശങ്കരനാരായൺ,ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.
ആകെ മുപ്പത് സൈനിക ഉദ്യോഗസ്ഥർക്ക് പരംവിശിഷ്ട മെഡൽ സമ്മാനിക്കും.

( കരസേനയിലെ ലഫ് ജനറൽ സാധനാ നായരും മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായരും)

ലഫ് ജനറൽ വിജയ് ബി നായർ,മേജർ ജനറൽ ബാലചന്ദ്രൻ നമ്പ്യാർ , വൈസ് അഡ്മിറൽ സി ആർ  പ്രവീൺ നായർ, റിയർ അഡ്മിറൽ സിറിൽ തോമസ്  ഉൾപ്പെടെ 57 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും. കരസേനയിലെ ലഫ് ജനറൽ സാധനാ നായരും മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായരും രാഷ്ട്രപതിയുടെ സേന മെഡലിന് അർഹമായി. സാധനാ നായർക്ക് അതിവിശിഷ്ട സേവ മെഡലും  തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലുമാണ് സമ്മാനിക്കുന്നത്. റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ് ഇവർ.

സേന മെഡലുകള്‍ക്കൊപ്പം ജീവൻ രക്ഷാ പതക് പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ എം മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. എറണാകുളം പാഴൂരിൽ  ബലി തര്‍പ്പണത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച മനേഷ് പിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ദിയ കുമാരി, മുഹമ്മദ് ഹാഷിര്‍ എന്‍കെ എന്നീ മലയാളികളും ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അര്‍ഹരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ്...

ഒമാനിൽ ഡ്രോൺ ആക്രമണം: 2 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു ; 10 ഇന്ത്യാക്കാർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ സോഹാർ നഗരത്തിലെ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട്...