Friday, March 20, 2026

പുടിൻ ഇന്ത്യയിലെത്തും; അമേരിക്കൻ താരിഫ് ഭീഷണികൾക്കിടെയാണ്  സന്ദർശനം

Date:

(Photo Courtesy : AP)

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കും. സന്ദർശന  തീയതികൾ നിലവിൽ അന്തിമമാക്കിയിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യാഴാഴ്ച മോസ്കോ സന്ദർശന വേളയിൽ പറഞ്ഞു. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമായുള്ള ചർച്ചയിൽ, സന്ദർശനം ശരിയായ ദിശയിലാണെന്ന് ഡോവൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഇന്ത്യ-റഷ്യ ഉച്ചകോടികളെ ഉഭയകക്ഷി ബന്ധത്തിലെ നിർണ്ണായക നിമിഷങ്ങൾ എന്ന് വിശേഷിപ്പിച്ച ഡോവൽ വരാനിരിക്കുന്ന ഇന്ത്യയിലെ കുടിക്കാഴ്ചയുടെ പ്രാധാന്യവും എടുത്തുകാട്ടി. ഇന്ത്യ-റഷ്യ എണ്ണ വ്യാപാര കരാറിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തുന്ന താരിഫ് ഭീഷണികൾക്കിടെയാണ് പുടിൻ്റെ ഇന്ത്യാ സന്ദർശനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ 

ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്

ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ...

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...