Friday, February 27, 2026

പഞ്ചായത്ത് ഓഫീസിലെ ബലാത്സംഗം: കേസിൽ ഒത്തുതീർപ്പ് നിലനിൽക്കില്ല, പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Date:

കൊച്ചി: ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പ് നിലനില്‍ക്കില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും ഹൈക്കോടതി. പഞ്ചായത്ത് ജീവനക്കാരിയെ ഓഫീസില്‍ ബലാത്സംഗം ചെയ്തതിന് ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ജലീല്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2016 മാര്‍ച്ച് 13ന് ഞായറാഴ്ച ഓഫീസിലേക്ക്​ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് ഇരുവരും തമ്മിലുണ്ടാക്കിയ കരാര്‍ കോടതിയില്‍ ഹാജരാക്കിയത്. പക്ഷെ, പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.

പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച കോടതി, ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന് പറയാനാകില്ലെന്ന് വിലയിരുത്തി ഹർജി തള്ളി. ഇത്തരം കേസുകള്‍ കരാറിലൂടെ തീര്‍ക്കാനാകില്ലെന്നും അത് പൊതുനയത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി. പ്രതിയോട് വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു ; തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിയ്ക്കും

കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി...

ട്രംപിന് വീണ്ടും തിരിച്ചടി ; കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽകോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ...

കോടതികളിലെ അഴിമതി പരാമർശിച്ച പാഠപുസ്തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി ;’അവിചാരിതമായ പിശക്’ എന്ന് വ്യാഖ്യാനം

ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ...