Tuesday, February 3, 2026

ഇപ്പോള്‍ സംയമനം, മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല: കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ആരോപണത്തിൽ മന്ത്രി കെ രാജൻ

Date:

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന ഇതല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ പറ‍ഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. ഇതിനൊന്നും മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല. മുഖ്യമന്ത്രി അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു ദുരന്തമുഖത്തുള്ള കാര്യങ്ങളെല്ലാം മറന്ന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കെ രാജൻ പറഞ്ഞു. പഠനം നടത്തി വേണം ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും കേന്ദ്ര മന്ത്രി പറയുന്നത് വസ്തുതയാകണമെന്നും നിഗമനം ശാസ്ത്രീയമാകണമെന്നും മന്ത്രി എംബി രാജേഷും പ്രതികരിച്ചു.

പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത കുടിയേറ്റവും, ഖനനനവും അനുവദിച്ചതിന്‍റെ തിരിച്ചടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം. നിയമ വിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംരക്ഷണമൊരുക്കിയെന്നും മന്ത്രി തുറന്നടിച്ചു. സര്‍ക്കാരും പ്രാദേശിക രാഷ്ട്രീയ സംവിധാനവും നിയമ വിരുദ്ധ കുടിയേറ്റത്തിന്  നിയമ വിരുദ്ധ സംരക്ഷണം നല്‍കി. വിനോദ സഞ്ചാര  മേഖലയെ സോണുകളായി തിരിച്ചില്ല. പരിസ്ഥിതി ദുര്‍ബല മേഖലയായിട്ടും യഥേഷ്ടം ഖനനം അനുവദിച്ചുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.

അമിത് ഷാക്ക് പിന്നാലെയാണ് വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ ഭൂപേന്ദ്രയാദവിന്‍റെയും വിമര്‍ശനം. 
കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വന്‍ ദുരന്തനിടയാക്കിയതെന്ന വിമര്‍ശനം നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സിപിഐ.എം

തിരുവനതപുരം : 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത...

തൊണ്ടിമുതൽ മാറ്റിയ കേസ്: ആന്റണി രാജുവിൻ്റെ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു....

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ...

‘ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് തമിഴകത്ത് സ്ഥാനമില്ല’ : വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ....