വിപ്ലവകരമായ കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ ; ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാർ, രോഗികൾക്ക് സൗജന്യം

Date:

മോസ്കോ : കാൻസറിനുള്ള പ്രതിരോധ വാക്സിൻ വികസിപ്പിച്ച് റഷ്യ. എന്റെറോമിക്സ് എന്ന വാക്സിൻ ഉടൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാവുമെന്നും പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായും റഷ്യ അവകാശപ്പെട്ടു. വാക്സിൻ ഉപയോ​ഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ​ട്യൂമറിന്റെ വളർച്ച അറുപതുമുതൽ എൺപതുശതമാനം വരെ മെല്ലെയാക്കിയെന്നും ​ഗവേഷകർ വ്യക്തമാക്കി.

കോവിഡ് 19 വാക്സിന് സമാനമായ എംആർഎൻ‌എ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് എന്റെറോമ്കിസ് വാക്സിൻ തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം. കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദൽ എന്ന രീതിയിലാണ് ​ഗവേഷകർ വാക്സിൻ അവതരിപ്പിക്കുന്നത്.

റഷ്യൻ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. 48 പേരാണ് ട്രയലിന്റെ ഭാ​ഗമായത്. . റഷ്യയുടെ ആരോ​ഗ്യമന്ത്രാലയത്തിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ച വാക്സിൻ ഉടൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുമെന്നാണ് പ്രതീക്ഷ.

നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും സംയുക്തമായി ചേർന്ന് നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് എന്റെറോമിക്സ് വികസിപ്പിച്ചത്. മൂന്നുവർഷത്തെ പ്രീക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത്.
പരീക്ഷണങ്ങൾ സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും തെളിയിച്ചതായി എഫ്എംബിഎ മേധാവി സ്ക്വോർട്ട്സോവ വെളിപ്പെടുത്തി.

നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്. അതിവേ​ഗം വളരുന്ന മസ്തിഷ്കാർബുദം, ചിലയിനം സ്കിൻ കാൻസറുകൾ, കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള വാക്സിനുകൾക്കായുള്ള പരീക്ഷണങ്ങളും പുരോഗമന പാതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം മരണകാരണം; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നു....

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ...

ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ...