Tuesday, September 15, 2026

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 2-ാം ഘട്ട ഉപരോധത്തിന് ട്രംപ് ; റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ലക്ഷ്യം

Date:

വാഷിംങ്ടൺ : റഷ്യയ്‌ക്കെതിരായി രണ്ടാം ഘട്ട ഉപരോധത്തിലേക്ക് തയ്യാറെടുത്ത് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കീവിലെ മന്ത്രിസഭാ സമുച്ചയത്തിന് നേരെയുള്ള റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ഇത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കാം. റഷ്യയ്ക്കെതിരെ മാത്രമാണോ അതോ അവരുടെ എണ്ണ വാങ്ങുന്നവർക്കെതിരെയുമുണ്ടോ പുതിയ ഉപരോധമെന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ അങ്ങനെയൊരു നിക്കത്തിന് തയ്യാറാണ് എന്ന മറുപടിയാണ് ട്രംപിൽ നിന്നുണ്ടായത്.

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയനും ‘ദ്വിതീയ താരിഫ്’ ചുമത്താമെന്നതാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ നിർദ്ദേശം. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച മാത്രമെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചര്‍ച്ചയുടെ മേശയിലേക്ക് എത്തിക്കൂ എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത് ; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ്...

റെയ്ഡിൽ വഴങ്ങി മൾട്ടിപ്ലക്സ് തിയേറ്ററുകൾ; പോപ്പ്കോണിന് ഇനി 99 രൂപ, തിങ്കൾ മുതൽ വ്യാഴം വരെ

കൊച്ചി: മൾട്ടിപ്ലസ് തിയേറ്ററുകളിലെ കഫേകളിൽ ഭക്ഷണ സാധനങ്ങൾക്ക് അന്യായവില ഇടാക്കുന്നെന്ന പരാതിയെ...

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിൽ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം : പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ...