Tuesday, February 3, 2026

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്; ശമ്പളത്തിൽ നിന്ന് ഒരു വിഹിതം നൽകാമോ എന്ന് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി ‘സാലറി ചലഞ്ച്’ മുന്നോട്ട് വെച്ച് സംസ്ഥാന സര്‍ക്കാര്‍. സർവ്വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചു.

വയനാട്ടിൽ ഉരുല്‍പൊട്ടല്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി രൂപയെങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ ഏകദേശ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവ്വീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദ്ദേശമുയര്‍ന്നു. ഇത് സംബന്ധിച്ച്  സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സിപിഐ.എം

തിരുവനതപുരം : 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത...

തൊണ്ടിമുതൽ മാറ്റിയ കേസ്: ആന്റണി രാജുവിൻ്റെ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു....

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ...

‘ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് തമിഴകത്ത് സ്ഥാനമില്ല’ : വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ....