Friday, March 13, 2026

ഷവർമ കഴിച്ച് അസ്വസ്ഥതയും ഛർ‌ദ്ദിയും; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

Date:

(ഫോട്ടോ : പ്രതീകാത്മക ചിത്രം)

കാസർഗോഡ് : ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർദ്ദിയുണ്ടായ പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവർ നിരീക്ഷണത്തിലാണ്. മറ്റു കുട്ടികളെ പ്രാഥമിക ചികിത്സക്ക് ശേഷം രാത്രി തന്നെ വീട്ടിലേക്കയച്ചു. ദിവസങ്ങൾ പഴക്കമുള്ള ഷവർമയാണ് കുട്ടികൾ കഴിച്ചെതെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ് ; മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കും

ടെഹ്റാൻ : അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു; 6 ജീവനക്കാർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം  പടിഞ്ഞാറൻ ഇറാഖിൽ...

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...