Wednesday, April 8, 2026

സാമൂഹിക പ്രവർത്തകൻഅട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു

Date:

പാലക്കാട് : സാമൂഹിക പ്രവർത്തകനായ അട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു. ശനിയാഴ്ച രാവിലെ ആറോടെ പാൽ വാങ്ങാൻ പുറത്തുപോയ വഴിയെയാണ് സുകുമാരനെ തമിഴ്നാട്ടിലെ കാട്ടൂർ പൊലീസ് പിടിച്ചുകൊണ്ടുപോയത്

കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് കമ്പനി അട്ടപ്പാടിയിൽ ഭൂമി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കമ്പനി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുകുമാരനെ വിട്ടയച്ചതെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ അഡ്വ. ദിനേശ് പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം നിയമ പോരാട്ടം നടത്തി കൊണ്ടിരുന്ന സാമൂഹിക പ്രവർത്തകനാണ് സുകുമാരൻ. ഇപ്പോൾ നഞ്ചിയമ്മയുടേതുൾപ്പെടെ അട്ടപ്പാടിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും സുകുമാരനാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...